നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശി നിഖിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി രണ്ടരയോടെ വര്‍ക്കലിയിലാണ് സംഭവം. നിലവിളക്ക് കൊണ്ട് ഭര്‍ത്താവ് അനീഷ് തലയ്ക്കടിയ്ക്കുകയായിരുന്നു.
ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു.
അടിയുടെ ആഘാതത്തില്‍ നിഖിതയുടെ ഉറക്കെയുളള നിലവിളി കേട്ട് എത്തിയവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജൂലൈ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം.