സ്കൂളുകളിൽ വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്താൻ ധാരണ; രണ്ട് കുട്ടികള്‍ക്ക് നോറാ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് നാല് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായ സാഹചര്യത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര്‍ അനിലും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തി.ഈ ചര്‍ച്ചയിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ സംയുക്തമായി വിദ്യാലയങ്ങളില്‍ പരിശോധന നടത്തും. എല്ലാ സ്കൂളുകളിലേയും കുടിവെള്ളം ഒരാഴ്ചയ്ക്കകം പരിശോധിക്കുമെന്നും പാചകക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസ-ഭക്ഷ്യ വകുപ്പ് മന്ത്രിമാര്‍ അറിയിച്ചു. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. അതിനിടെ വിഴിഞ്ഞത്തെ സ്കൂളില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായ രണ്ട് കുട്ടികള്‍ക്ക് നോറാ വൈറസ് സ്ഥിരീകരിച്ചു.വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ സംയുക്തമായി വിദ്യാലയങ്ങളില്‍ പരിശോധന നടത്തും. ആറ് മാസത്തിലൊരിക്കല്‍ കുടിവെള്ളം പരിശോധിക്കണം എന്നാണ് നിര്‍ദ്ദേശം. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ നാളെ പരിശോധിക്കും. ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ലെന്നും പരിശോധനാ ഫലം കിട്ടാന്‍ അഞ്ച് ദിവസം വേണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.
വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളില്‍ ശുചീകരണം നടത്തും. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായ സ്ഥലങ്ങളിലെ അരി പരിശോധിച്ചതില്‍ പ്രാഥമികമായി പ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തല്‍. അതേസമയം, ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എല്‍ എം എല്‍ പി സ്കൂളിലെ രണ്ട് കുട്ടികളില്‍ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നതാണ് വൈറസ്. വയറിളക്കമുണ്ടായ കുട്ടികളുടെ മലപരിശോധനയിലാണ് സ്ഥിരീകരണം. പകര്‍ച്ചശേഷിയുള്ള മാരകമല്ലാത്ത വൈറസ് എത്തിയത് വീടുകളില്‍ നിന്നാണോ സ്കൂളില്‍ നിന്നാണോ എന്ന് അറിയാന്‍ ഭക്ഷ്യപരിശോധനാഫലം കിട്ടണം