പാലക്കാട്ട് ഹോട്ടലിൽ പാതിരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറി റെയ്ഡ് നടത്തിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളപോലീസിനെ അടിമക്കൂട്ടമാക്കി മാറ്റി; ചെവിയില് നുള്ളിക്കോ ഈ ഭരണത്തിന്റെ അവസാനമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോൺഗ്രസ് വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ഇവർ ചോദ്യം ചെയ്തത്. എന്നിട്ട് എന്തെങ്കിലും കിട്ടിയോ.. എന്തൊരു നാടകമായിരുന്നു. ഈ റെയ്ഡ് വിവരം കൈരളി ടിവി എങ്ങനെയാണ് അറിയുന്നത്. റെയ്ഡിന് മുമ്പ് തന്നെ ബിജെപി സിപിഎം ആൾക്കൂട്ടമുണ്ടായിരുന്നു. ഹോട്ടലിന്റെ റിസപ്ഷൻ മുറി തുറന്നിട്ടുകൊടുത്ത അവർക്കുവേണ്ടിയുള്ള സൗകര്യം ഒരുക്കിയത് ആരാണ്്. പണപ്പെട്ടിക്കൊണ്ടുപോകുന്നത് കാണ്ടുപോകുന്നത് എടുക്കാൻ കൈരളി എത്തിയതെന്നാണ് പറയുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥന്റെ കൈയില് ഐഡി കാർഡ് പോലുമില്ലായിരുന്നു. അങ്ങനെയുള്ളവന് പാതിരാത്രിയില് മുറി തുറന്നുകൊടുക്കണോ… നിയമം പാലിച്ചോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പാലക്കാട്ട് നടന്നത് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ഗൂഢാലോചനക്ക് പിന്നിൽ മന്ത്രി എം.ബി രാജേഷും അളിയനും ബി.ജെ.പി നേതാക്കളുമാണ്. സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച എം.ബി രാജേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വനിതാ നേതാക്കളെ പൊലീസ് അപമാനിച്ചു. ഈ ഭരണത്തിൻറെ അവസാനമാവാറായി. പൊലീസിനെ അടിമക്കൂട്ടമാക്കി. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പൊലീസ് ചെവിയിൽ നുള്ളിക്കോ എന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
ടി.വി രാജേഷിന്റെ മുറിയിൽ പൊലീസ് പരിശോധന നടത്തിയില്ല. ഡി.വൈ.എഫ്.ഐ-ബി.ജെ.പി ഗുണ്ടാ സംഘത്തിന് കാവൽ നിന്ന ആളാണ് എ.എ റഹീം. റെയ്ഡ് സംബന്ധിച്ച് കൈരളിക്ക് വിവരങ്ങൾ കിട്ടിയത് എവിടെ നിന്നെന്ന് പറയണം. പൊലീസ് കൈരളിയിൽ അറിയിച്ചാണോ പോകുന്നത്. കൊടകര കുഴൽപ്പണ കേസിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരക്കഥ ബി.ജെ.പി-സി.പി.എം അറിവോട് കൂടിയാണ്. അരങ്ങിലെത്തും മുമ്പ് നാടകം ദയനീയമായി പൊളിഞ്ഞെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.