തിരുവനന്തപുരം: ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനുമെതിരെ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. ഇപിയുടെ പേരിൽ പ്രചരിക്കുന്നത് ഷാഫിയുടെ തിരക്കഥയിൽ രാഹുൽ എഴുതിയ ആത്മകഥയാണെന്ന് പി സരിൻ . ഇപി എഴുതാത്ത പുസ്തകമാണ് പ്രചരിക്കുന്നതെന്നും ഇപി കൊടുക്കാത്ത തലക്കെട്ടാണെന്നും സരിൻ ചൂണ്ടിക്കാട്ടുന്നു. പുസ്തകം എഴുതാൻ കരാർ പോലും നൽകിയിട്ടില്ലെന്നും സരിൻ പറഞ്ഞു. പാലക്കാട്ട് നാളെ ഇ. പി ആളെ കൂട്ടുമെന്നും സരിൻ
അതേ സമയം, ആത്മകഥാ വിവാദം കത്തിനിൽക്കെ ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. പി സരിന് വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. സിപിഎം നിർദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്. ആത്മകഥ തൻ്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ നിര്‍ണായക നീക്കം.