കേന്ദ്രഭരണത്തിന്റെ തണലില്‍ ഗാന്ധി നിന്ദ തുടരുന്നു : പാലോട് രവി

ലോകം ഗാന്ധിജിയോട് കൂടുതൽ അടുക്കുമ്പോഴും കേന്ദ്ര ഭരണത്തിന്റെ തണലിൽ ഗാന്ധി നിന്ദ തുടരുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് പാലോട് രവി പറഞ്ഞു. ആഗോള പഠനങ്ങളിലും റിപ്പോർട്ടുകളിലും ഗാന്ധിജിയുടെ ചിന്തകളും ഉദ്ധരണികളും ഉദാഹരണങ്ങളും ഒരനിവാര്യ ഘടകമായി മാറിയിരിക്കുന്നു. ഭരണാധികാരികളോട് തങ്ങൾക്ക് പറയാനുളളത് നിർഭയം പറയണമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കാൻ സന്നദ്ധരാകണമെന്നു മുള്ള യുവാക്കൾക്ക് നല്കിയ ഉപദേശം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും രവി ചൂണ്ടിക്കാട്ടി.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ജില്ലാ ഏകദിന ശില്പശാല തിരുവനന്തപുരത്തു് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രവി.
എസ്.സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ മുഖ്യ പ്രഭാഷണം എൻ.പീതാംബര കുറുപ്പ് നിർവ്വഹിച്ചു. എം.എസ് ഗണേശൻ , ഡി. സത്യജോസ്, ബാബു രാജ് കൗൺസിലർ മേരി പുഷ്പം, പനങ്ങോട്ടു കോണം വിജയൻ, ബാലഗിരിജമ്മാൾ, മിനി ജയകൃഷ്ണൻ, ഡോ. മല്ലിക, കെ.ശ്രീകല, രാമദാസ്, മോഹനൻ നായർ, പ്രദീപ്, സന്തോഷ്, സതി കുമാരി, ഹരികുമാർ, സുരേഷ് ഗാന്ധി ,തങ്കപ്പൻ എന്നിവർ ശില്പശാലക്ക് നേതൃത്വം നല്കി.