തിരുവനന്തപുരം: 62-മത് സംസ്ഥാന സ്കൂള്‍ കലോത്സവം പടിയിറങ്ങുബോള്‍ പൊരുതി നേടിയ വിജയവുമായി സര്‍ക്കാര്‍ സ്കൂളുകളുടെ അഭിമാനമായി മാറിയിരിക്കുകയാണ് പട്ടം ഗവര്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൈം ടീം.2022 ഒക്ടോബര്‍ അഞ്ചിന് സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പഠനയാത്രയ്ക്ക് പോകവേ ടൂറിസ്റ്റ് ബസ്സും കെഎസ്ആര്‍ടിസി ബസും കൂടിയിടിച്ച് അഞ്ചു വിദ്യര്ത്ഥികളും ഒരു അധ്യാപകനും മരിക്കാന്‍ ഇടയായ വടക്കാടഞ്ചരി ബസ് അപകടം വളരെ കൃത്യതയോടെ കൂടി അവതരിപ്പിച്ച മൂകാഭിനയത്തിനാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അഭിമാന നേട്ടം കൈവരിക്കാന്‍ ഇവര്‍ക്കായത്.
പട്ടം ഗവ മോഡന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സൈറ ഷിബിലി, അര്. അസ്ന മുഹമ്മദ്, അഖില ബി എസ്, സരിഗ എസ്, അഥിതി ഹരിശങ്കര്‍, സാനിയ ഹുസൈന്, ദേവിക കൃഷ്ണ എന്നിവരാണ് അവഗണിക്കപ്പെട്ടിട്ടും കലോത്സവത്തിലെ മിന്നും പ്രകടനത്തിലൂടെ കാണികളുടെ ശ്രദ്ധപിടിച്ചു പറ്റിയത്.
തിളക്കമാര്‍ന്ന എ ഗ്രഡ് നേടി സ്കൂളിലെ തന്നെ മിന്നും താരങ്ങളായിരിക്കുകയാണ് ഈ മിടുക്കികള്‍, പാലക്കാട്ടുകാരനായ വിഷ്ണു കെ.രാജന് എന്ന പരിശീലകന്റെ നേതൃത്വത്തിലാണ് ഇവര്‍ ഈ നേട്ടം കൈവരിച്ചത്.
മികച്ച പ്രകടനം നടത്തിയിട്ടും തിരുവനന്തപുരം നോര്‍ത്ത് സബ് ജില്ലാ കലോത്സവത്തിലും ജില്ലാകലോത്സവത്തിലും ഈ കൊച്ചുമിടുക്കികളെ അവഗണിക്കാന്‍ വിധികര്‍ത്താക്കളായി വന്നവര്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.തോല്ക്കാന് മനസില്ലാതെ പലരുമായും പടവെട്ടി അപ്പീലിലൂടെയാണ് ഇവര്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെത്തുന്നത്. ഈ മിടുക്കികളുടെ മൂകാഭിനയും എവരുടെയും ശ്രദ്ധയാഘര്ഷിക്കുകയും കണ്ടുനിന്നവരുടെ കണ്ണിനെ ഈറനണിയിക്കുകയും ചെയ്തു.
അര്‍ഹതപ്പെട്ടവരെ അപ്പീലുമായി വളരണ്ട ഗതികേടില്ലാതെ കലോത്സവങ്ങള്‍ സുതാര്യമാക്കാന്‍ അധികാരികാര് കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.