മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന് ഉപാധികളോടെ ജാമ്യം
പോലീസിന്റെ കസ്റ്റഡി ആവശ്യം തളളി വഞ്ചിയൂര്‍ കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി.സി.ജോര്‍ജിന് വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ല എന്നി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് പി.സി. ജോര്‍ജ് ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം പറഞ്ഞു.
ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും തിരുവനന്തപുരത്ത് നിന്നെത്തിയ ഫോര്‍ട്ടു പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്ത് ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ചത്. പിന്നീട് തിരുവനന്തപുരംപോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തി ചോദ്യം ചെയ്തതിന് ശേഷമാണ് ഐപിസി 153എ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്.
പുറത്ത് ബിജെ.പി.യുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടക്കുന്നതില്‍ മെഡിക്കല്‍ സംഘത്തെ ക്യംപില്‍ എത്തിച്ച് വെദ്യപരിശോധന നടത്തിയ ശേഷം വഞ്ചിയൂരിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. കോടതി അവധിയായതിനാലാണ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത്. പി.സി. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. മതസ്പര്‍ധ ഉണ്ടാക്കാന്‍ പി.സി.ജോര്‍ജ് ആലോചിച്ച് ഉറപ്പിച്ച് പ്രവര്‍ത്തിച്ചെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസപ്പെടുത്തുമെന്നും പൊലീസ് വാദിച്ചു. എന്നാല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.പി.സി.ജോര്‍ജിനായി അഡ്വ.ശാസ്തമംഗലം അജിത്കുമാറാണ് കോടതിയില്‍ ഹാജരായത്.