മതവിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് 14 ദിവസത്തേക്ക് റിമാന്‍ഡില്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത പിസി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റുക. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മേയ് 30ന് പരിഗണിക്കും.
പുറത്തിറങ്ങിയാല്‍ പ്രതി സമാന കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്.
തിരുവനന്തപുരത്തെ പ്രസംഗത്തിന് അറസ്റ്റിലായ ശേഷം ജാമ്യമെടുത്ത ശേഷം ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാല്‍ കഴിഞ്ഞ ദിവസമാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കിയത്.തുടര്‍ന്ന് പോലീസ് സംഘം കൊച്ചിയിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.