തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പിന്റെ പുതിയ പരിഷ്കാരങ്ങളില്‍ നട്ടം തിരിയുകയാണ് ജനങ്ങള്‍. കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ഇരുചക്രവാഹനങ്ങലില് സഞ്ചരിച്ചാല്‍ പീഴ ഈടാക്കുന്നതടക്കം ഉട്ടോപ്യന്‍ പരിഷ്കാരങ്ങളാണ് സംസ്ഥാനത്ത് ഇന്നു മുതല്‍ നിലവില്‍ വന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഇതുപോലെ പരിഷ്കരണത്തിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയാണ് ക്യാമറകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് പൊടിച്ചത്.
മൂന്ന് മാസം കഴിയുന്നതിന് മുമ്പ് തന്നെ ഭൂരിഭാഗവും കേടായി. പലതും പ്രവര്‍ത്തിക്കുന്നത് പോലും ഇല്ലെന്ന് ആരോപണവും ഉയര്‍ന്നു.
പഴയ ക്യാമറാ പരിഷ്കരണം പൊളിഞ്ഞ് പാളിസായതിനു ശേഷമാണ് പുതിയ എ ഐ ക്യാമറകളുമായി രംഗത്തെത്തിയത്. ഇതിന്റെ മറവില്‍ എത്രലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടാവുമെന്ന് പടച്ചവന് മാത്രം അറിയാം.ജനങ്ങളുടെ അടുക്കളയിലും കിടപ്പടയിലും വരെ ക്യാമറ തിരികി പണം പിഴിഞ്ഞാണ് തിന്ന് മുടിച്ചും കേസ് നടത്തിയും ടൂര്‍പോയി ധൂര്‍ത്തടിച്ചും കാലിയായ സംസ്ഥാന ഖജനാവ് ഇനി നിറയ്ക്കാനുള്ളത്.
പാവപ്പെട്ടവന്റെ കീശയിലെ കാശ് കൈയ്യിട്ട് വാരിയതിന് ശേഷം കിറ്റ് കൊടുത്ത് കൈയ്യടി നേടാനിരിക്കുയാണ് പിണറായി സര്‍ക്കാര്‍.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഉട്ടോപ്യന്‍ പരിഷ്കരണത്തിനെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.എന്നാല്‍ എ.ഐ ക്യാമറകള്‍ ഉപയോഗിച്ചുള്ള പീഴയീടാക്കള് സംസ്ഥാനത്ത് ആരംഭിച്ച് കഴിഞ്ഞു.ആദ്യഘട്ടത്തില്‍ അഞ്ച് നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുന്നതെന്ന് ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് പറഞ്ഞു.
ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം പരക്കെയുള്ള അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എഐ ക്യാമറ വഴി പിടികൂടുക.
നിയമം ലംഘിക്കാത്തവരുടെ ദൃശ്യം ക്യാമറയില്‍ പതിയുകയില്ലെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കും.
”മുന്‍സീറ്റ് യാത്രക്കാരുടെ സീറ്റ് ബെല്‍റ്റ് ഉപയോഗം മാത്രമാകും പരിശോധിക്കുക. വാഹനത്തിലെ ബ്ലൂടൂത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിയമലംഘനമാകില്ല.
മറ്റ് സംവിധാനങ്ങളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പിഴ വരുത്തും. എമര്‍ജന്‍സി വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് എഐ ക്യാമറകള്‍ ബാധകമാകില്ലെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.