നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷന് തുടക്കം. ഇപ്പോൾ തിരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷന് തുടക്കം. ഇപ്പോൾ തിരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം. സ്വരാജിൻ്റെ സ്ഥാനാർഥിത്വത്തിന് മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. LDF സർക്കാരിന്റെ പ്രവർത്തനം പൊതുവെ നാട് സ്വാഗതം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി ഇന്നലെയാണ് മണ്ഡലത്തിൽ പര്യടനം തുടങ്ങിയത്. എം. സ്വരാജിൻ്റെ സ്ഥാനാർഥിത്വത്തിന് മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്ഥാനാർഥി പ്രകടനത്തിൽ എൽഡിഎഫുകാർ മാത്രമല്ല , ഇതേവരെ എൽഡിഎഫ് പരിപാടികളിൽ പങ്കെടുക്കാത്തവരും കൂടുതലായി എത്തി. സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു എന്നതാണ് ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെയുള്ള പ്രവർത്തനത്തിൽ ക്ലീൻ ഇമേജ് ഉള്ളയാളാണ് സ്വരാജെന്ന് മുഖ്യമന്ത്രി പറഞ്ഞു. കറകളഞ്ഞ വ്യക്തിത്വം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. എൽഡിഎഫിന് നല്ല നിലയിൽ മുന്നോട്ടു പോകാനാകും എന്നാണ് വ്യക്തമാകുന്നതെന്ന് അദേഹം പറഞ്ഞു. നിയമസഭാ പ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട കുഞ്ഞാലിയെ മലപ്പുറവും കേരളവും ഓർക്കുന്നുവെന്ന് അദേഹം പറഞ്ഞു.