ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബെംഗളൂരു സ്വദേശിയാണ് കസ്റ്റഡിയില്‍ ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു.
കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനത്തില്‍ പരിക്കേറ്റ 9 പേര് ചികിത്സയിലാണ്. സ്ഫോടനത്തിന് മുമ്പ് ഒരാള്‍ ബാ?ഗുമായി കഫേയിലെത്തുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഐഇഡി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും സിസിടിവി അടക്കം വിശദമായി പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്ഫോടനം നടന്നതിന് അടുത്ത് ഒരു ബാഗ് ഉണ്ടായിരുന്നു എന്ന് ഉടമസ്ഥര്‍ പറയുന്നു. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗ്യാസ് ലീക്ക് സംഭവിച്ചതല്ല എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആളുകള്‍ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നല്ല ആള്‍ത്തിരക്കുള്ള ഇടത്താണ് സ്ഫോടനം നടന്നത്. കഫേയില്‍ എഫ്എസ്എല് വിദഗ്ധരുടെ പരിശോധന തുടരുകയാണ്.