പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണമെന്നാവശ്യവുമായി പൊലീ​സ് കോ​ട​തി​യി​ലേ​ക്ക്

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തെ തുടർന്ന് അറസ്റ്റിലായ  മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി പൊ​ലീ​സ്. നി​യ​മോ​പ​ദേ​ശം തേ​ടിയതിനു ശേഷം ജാ​മ്യ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പ​രി​ശോ​ധി​ച്ച് ജി​ല്ലാ കോ​ട​തി​യേ​യോ ഹൈ​ക്കോ​ട​തി​യേ​യോ സ​മീ​പി​ക്കാ​നാ​ണ് പൊ​ലീ​സിന്റെ നീ​ക്കം.

സ​ർ​ക്കാ​ർ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത് എ​ന്ന​തും ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ക്കും.​അ​തേ​സ​മ​യം വി​വാ​ദ​മാ​യ കേ​സി​ൽ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ സ​ർ​ക്കാ​ർ വാ​ദം പ​റ​യേ​ണ്ട പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ത്താ​തി​രു​ന്ന​ത് വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. കോ​ട​തി​ക്കു ജാ​മ്യം ന​ല്കാ​വു​ന്ന ഐ​പി​സി 153 എ, 295 ​എ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം പൊ​ലീ​സ് സ്വ​മേ​ധ​യാ​യാ​ണ് കേ​സെ​ടു​ത്ത​ത്. എന്നാൽ പിന്നീടി ഉപാധികളോടെയാണ് ജാമ്യം അനുവദിക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *