തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടേയും ഭാര്യയുടേയും ചികിൽസക്ക് 39,778 രൂപ അനുവദിച്ചു. പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലെ ചികിൽസക്ക് ചെലവായ തുകയാണ് അനുവദിച്ചത്.
ജനുവരി 9 നാണ് ചികിൽസക്ക് ചെലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. പണം അനുവദിച്ചത് ഈ മാസം 7 നും. മന്ത്രി അപേക്ഷിച്ചിട്ട് പോലും പണം കിട്ടാൻ 4 മാസം എടുത്തു.
പണം കിട്ടാൻ വൈകിയതിൽ കൃഷ്ണൻകുട്ടി അതൃപ്തനാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലക്ഷകണക്കിന് ഫയലുകളാണ് തീരുമാനം ആകാതെ സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്നത്. അതില്‍ മന്ത്രിമാരുടെയും ഫയലുകള്‍ പെട്ടതോടെയാണ് അതൃപ്തിയും പരാതിയും ഉയരുന്നത്.