സംസ്ഥാന ബിജെപിയെ വരുതിയിലാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആദ്യ നീക്കത്തില്‍ കെ സുരേന്ദ്രന്റെ വിശ്വസ്ഥരെ ചുമതകളില്‍ നിന്ന് മാറ്റി. ഐടി, മീഡിയ കണ്‍വീനര്‍ സ്ഥാനങ്ങളില്‍ നിന്ന് സുരേന്ദ്രന്റെ വിശ്വസ്ഥരെ മാറ്റി. പകരം ചുമതല രാജീവിന്റെ വിശ്വസ്ഥനായ അനൂപ് ആന്റണിക്ക് നല്‍കി.
അനൂപ് ആന്റണിക്ക് ഇരുവിഭാഗത്തിന്റയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. യുവമോര്‍ച്ച ദേശീയ സെക്രട്ടറിയാണ് അനൂപ് ആന്റണി. രാജീവിന്റെ നിര്‍ദേശപ്രകാരം വാര്‍ത്താക്കുറുപ്പ് ഇറക്കിയത് പി സുധീറാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും അപ്രതീക്ഷിത നീക്കത്തിന് ഒരുങ്ങിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അടുപ്പക്കാരെ പൂര്‍ണമായും വെട്ടാന്‍ നീക്കം.