കൂടോത്ര വിവാദത്തില്‍ പ്രതികരിക്കാതെ രാജ്മോഹന്‍ ഉണ്ണിത്താന്. ഒഴിഞ്ഞുമാറുന്ന വിധത്തിലാണ് ഉണ്ണിത്താന് പ്രതികരിച്ചത്. ആരാണ് വിഡിയോ തന്നതെന്ന് പറഞ്ഞാല്‍ സകല കാര്യങ്ങളും വിശദീകരിക്കാം. നിങ്ങള്‍ക്ക് ഈ സാധനം എവിടുന്ന് കിട്ടിയെന്ന് പറയൂ. അല്ലെങ്കില്‍ കമ എന്ന് മിണ്ടരുത്’’ – ഉണ്ണിത്താന് പറഞ്ഞു. കാസര്‍കോട് വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
സുധാകരന്റെ കണ്ണൂരിലുള്ള വീട്ടില്‍നിന്നും കൂടോത്രം കണ്ടെത്തിയതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. കൂടോത്രം കുഴിച്ചെടുക്കുമ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താനും കെ.സുധാകരനുമാണ് ഒപ്പമുള്ളത്. കൂടോത്രത്തിന്റെ കാര്യത്തില്‍ സുധാകരനും വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.
ഒരു വര്‍ഷം മുന്‍പുള്ള വീഡിയോ മാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സുധാകരനോട് അടുപ്പമുള്ള ആരോ ആണ് അന്ന് വീഡിയോ എടുത്തത്. വീഡിയോ പുറത്തുവന്ന സ്ഥിതിയില്‍ വ്യക്തതയുള്ള പ്രതികരണം നടത്തേണ്ടത് അവര്‍ ഇരുവരുമാണ്. അതുവരെ ദുരൂഹത നിലനില്ക്കും.