യോഗദണ്ഡും രുദ്രാക്ഷമാലയും മകന്റെ വഴിപാടായി അറ്റകുറ്റപ്പണി ചെയ്തത്; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍

യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണി ചെയ്ത് നല്‍കിയത് മകന്റെ വഴിപാടായിട്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌റ് എ പത്മകുമാര്‍. ക്ഷേത്രനടയ്ക് മുന്നില്‍ വെച്ച് തന്നെയാണ് ഇതിന്റെ അറ്റകുറ്റപണികള്‍ നടത്തി തിരിച്ചുകൊടുക്കുകയാണ് ഉണ്ടായത്. സ്‌പോണ്‍സറെ പുറത്തു നിന്ന് കണ്ടെത്താന്‍ പറഞ്ഞപ്പോള്‍ ശബരിമലയുമായി ബന്ധമുള്ള കുടുംബമായതിനാല്‍ അത് മകന്‍ വഴിപാടായി സ്വയം ഏറ്റെടുത്തതായിരുന്നു.

യോഗദണ്ഡില്‍ പൂര്‍ണഉത്തരവാദിത്വം ഉള്ളത് കൊണ്ട് അവിടെ നിന്ന് രാത്രി 11 മണിക്ക് നട അടച്ചതിന്‌ശേഷം എടുക്കുകയും വിഷുവിന്റെ ദിവസം രാവിലെ കൊടുക്കുകയായിരുന്നു. രുദ്രാക്ഷമാല കഴുകി നല്കുകയാണ ഉണ്ടായതെന്നും തന്ത്രി പറഞ്ഞ പ്രകാരമാണ് ചെയ്തു നല്‍കിയതെന്നും എ പത്മകുമാര്‍ പറഞ്ഞു.

താന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഇങ്ങനെ ഒന്നും പറയില്ല.ശബരിമലയുടെ ബന്ധപ്പെട്ട കാര്യത്തില്‍ മുന്‍ പ്രസിഡന്റ്‌റ് എന്ന നിലയില്‍ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ലെന്നും സ്വര്‍ണം ഇരിക്കുന്ന സ്ഥലത്ത് ദേവസ്വം പ്രസിഡന്റ്‌റിന് കയറാന്‍ സാധിക്കില്ല. താന്‍ ഇതുവരെ അത് കണ്ടിട്ടില്ല. ദേവസ്വം കമ്മീഷണറും തിരുവാഭരണ കമ്മീഷ്ണറുമാണ് സ്വര്‍ണം കണക്കെടുപ്പിന്റെ സമയത്ത് അങ്ങോട്ട് പോകുന്നത്. വെറും രണ്ടരവര്‍ഷം ദേവസ്വം പ്രസിഡന്റ്‌റ് ആകുന്നയാള്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുന്നതെന്നും എ പത്മകുമാര്‍ വ്യക്തമാക്കി.

സ്പോണ്‍സര്‍മാര്‍ വരുമ്പോള്‍ ചുമതലകള്‍ നല്‍കാറുണ്ട്. വിജയ് മല്യയ്ക്കും അത്തരത്തില്‍ ചുമതല നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം തിരുവാഭരണ കമ്മീഷണറുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരിക്കണം ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതെന്നതാണ് തീരുമാനം. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉണ്ണികൃഷ്ണന്‍ പോറ്റി വിശ്വാസത്തെ വഞ്ചിച്ചു.കര്‍ശന നടപടി വേണം. ഉത്തരവാദികളെ അന്വേഷിച്ച് കണ്ടെത്തട്ടെ. എനിക്ക് വീഴ്ച പറ്റിയിട്ടില്ല. എന്റെ ഭാഗത്ത് തരിമ്പെങ്കിലും കുഴപ്പമുണ്ടായെങ്കില്‍ എന്റെ പേരിലും കര്‍ശന നടപടി എടുക്കണം. എനിക്ക് മുന്‍വിധികളില്ല. ദൈവതുല്യരായി കണ്ടവര്‍ ഉള്‍പ്പെട്ടതില്‍ താനിക്ക് എന്ത് ചെയ്യാന്‍ പറ്റും? ശബരിമലയില്‍ മോഷണം നടത്തിയാല്‍ രക്ഷപെടാന്‍ കഴിയില്ലെന്നും സ്വര്‍ണ്ണം ഉണ്ണികൃഷ്ണനെ ഏല്‍പ്പിച്ചത് ഉത്തരവാദിത്തപ്പെട്ടവര്‍ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നാല്‍ കച്ചവടത്തിന് വേണ്ടി ആണെന്ന് താന്‍ തിരിച്ചറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.