ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടി; ജാമ്യഹര്‍ജി തള്ളി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയും തള്ളി. ദ്വാരകപാലക ശില്‍പ്പപാളികള്‍ കൊടുത്തുവിടാനുള്ള ദേവസ്വം ബോര്‍ഡ് മിനുട്സില്‍ എസ് ജയശ്രീ തിരുത്ത് വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. കേസിലെ നാലാം പ്രതി ആണ് ജയശ്രീ.
പാളികള്‍ കൊടുത്തു വിടാനുള്ള ദേവസ്വം ബോര്‍ഡ് മിനിറ്റില്‍ ആണ് ജയശ്രീ തിരുത്തുവരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്സില്‍ എഴുതിയത്. ജാമ്യ ഹര്‍ജി തള്ളിയതോടെ ജയശ്രീയെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് ഇനി നിര്‍ണായകമാണ്. ശബരിമലയിലെ സ്വര്‍ണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് SIT കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് ആണ് പത്മകുമാറിന് കുരുക്കായത്.