ശബരിമല സ്വർണക്കൊള്ള ; സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു, നിർണ്ണായക മൊഴി നൽകി സ്വർണ്ണവ്യാപാരി

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ​ഗോവർ​ദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും.