സരിത വധശ്രമക്കേസ് :
ക്രൈംബ്രാഞ്ച് സരിതയുടെ ഡ്രൈവര്‍ വിനുകുമാറിന്റെ ഫോണ്‍ രേഖകള്‍ ശേഖരിച്ചു

സരിത.എസ്.നായരെ സ്ലോ പോയിസണ്‍ ഭക്ഷണത്തിലൂടെ നല്‍കി വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സരിതയുടെ ഡ്രൈവര്‍ വിനുകുമാറിനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. വിനുകുമാറിന്റെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധ തുടങ്ങി. സരിത നല്‍കിയ പീഡനക്കേസിലെ പ്രതികളുമായി വിനുകുമാറിന് ബന്ധമുണ്ടെന്ന സരിതയുടെ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ സരിതയുടെ പരാതിയില്‍ കഴമ്പുളളതിനാലാണ് ക്രൈംബ്രാഞ്ച് അതിവേഗം കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
രാസവസ്തു ഉളളില്‍ കടന്നതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ് സരിതയിപ്പോള്‍. 2018 ല്‍ കരമനയിലെ ഒരു ജ്യൂസ് കടയില്‍ വച്ചാണ് വിനുകുമാര്‍ രാസവസ്തു ജ്യൂസില്‍ കലര്‍ത്തി നല്‍കിയെന്നാണ് സരിത പരാതിയില്‍ പറയുന്നത്.