മലയാള ഐക്യവേദി, വിദ്യാർത്ഥി മലയാളവേദി തൃശ്ശൂർ ജില്ലാ സമ്മേളനം 2024 ഡിസംബർ 7 ന് ശ്രീ കേരളവർമ്മ കോളേജിൽ വച്ചു നടന്നു. പ്രമുഖ എഴുത്തുകാരി സി.എസ്. മീനാക്ഷി ഉദ്ഘാടനം നിർവ്വഹിച്ചു.
ശാസ്ത്രരചന മലയാളത്തിൽ നിർവ്വഹിച്ചപ്പോൾ അടിത്തട്ടിൽ ഉള്ളവരെ പോലും സ്വാധീനിക്കാൻ സഹായിച്ചു. ‘ഭൗമചാപം’ വായിച്ച് സ്കൂൾ വിദ്യാർത്ഥികളും ഗ്രാമങ്ങളിലെ പരിസ്ഥിതി പ്രവർത്തകരും തങ്ങളുടെ മേഖലകളിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചു എന്നത് പ്രധാന നേട്ടമായി കരുതുന്നു എന്നും സി. എസ്. മീനാക്ഷി കൂട്ടിച്ചേർത്തു. ഡോ. സെബാസ്റ്റ്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
വിദ്യ എം.വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ മലയാള ഐക്യവേദി തൃശ്ശൂർ ജില്ലാസമിതി പ്രസിഡൻ്റ് ഡോ. രാജേഷ് എം. ആർ. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ആദർശ് സി. റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. സി.വി. സുധീർ, ഹരികുമാർ, ഡോ. ഗിരീഷ്കുമാർ എസ്., ഫാത്തിമ സ്വൽഹ, സജീവ് എൻ.യു., മിഷേൽ മരിയ, അഭിനന്ദ്, ഷബ്ന എന്നിവരും ചടങ്ങിൽ സംസാരിച്ചു.മലയാള ഐക്യവേദിയുടെ പുതിയ ഭാരവാഹികളായി ഡോ. സെബാസ്റ്റ്യൻ ജോസഫ്(കൺവീനർ), ഡോ. ആദർശ് സി (പ്രസിഡൻ്റ്), ഡോ.രാജേഷ് എം. ആർ. (സെക്രട്ടറി), വിദ്യ എം. വി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വിദ്യാർത്ഥി മലയാളവേദിയുടെ പുതിയ ഭാരവാഹികളായി സജീവ് എൻ.യു. (കൺവീനർ), വിസ്മയ വി. കെ. (പ്രസിഡൻ്റ്), കൃഷ്ണപ്രിയ കെ. എസ്. (സെക്രട്ടറി), ഷബ്ന (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു