ചെന്നൈ :മാസപ്പടി കേസിൽ അന്വേഷണം നേരിടുന്ന എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) ചെന്നൈ ഓഫിസിൽ അഭിഭാഷകർക്കൊപ്പം എത്തി. തമിഴ്നാട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ഓഫിസിനു മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് വീണയെ കാണാനായില്ല.
അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളിയതിനാൽ മൊഴി നൽകാനാണ് എത്തിയതെന്നാണു സൂചന. എസ്എഫ് ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുകയാണ്.