പോലീസ് അക്കാദമിയില്‍ പരിശീലനത്തിലുള്ള ലോക്കല്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനികളില്‍ ഒരാളുടെ അവിഹിതവും ഗര്‍ഭംചിദ്രവും പോലീസ് അക്കാദമിക്കു ദേശീയ തലത്തില്‍ നാണക്കേടായി. അക്കാദമിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം.
ഇപ്പോള്‍ പരിശീലനത്തിലുള്ള ജനറല്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ച് എസ്. ഐ ട്രെയിനികളുടെ 31എ ബാച്ചിലാണ് സംഭവം. 2023 നവംബര്‍ 14 നാണ് ഈ ബാച്ചിന് പരിശീലനം ആരംഭിച്ചത്. പതിനെട്ടു വനിതകളാണ് ഈ ബാച്ചില്‍ പരിശീലനത്തിനുള്ളത്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ചാണ് പരിശീലനം.
സാധാരണ ഗര്‍ഭം ആയിരുന്നില്ല, ‘ട്യൂബ് ലാര്‍ പ്രഗ്‌നന്‍സി’ ആയിരുന്നു ട്രെയിനി എസ്.ഐക്ക്. അതുകൊണ്ട്തന്നെ ഗര്‍ഭഛിദ്രം സങ്കീര്‍ണമായി. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഗര്‍ഭചിദ്രം അതോടെ പുറത്തറിഞ്ഞു.
ഗര്‍ഭിണിയായ വനിതാ ട്രെയിനിയെയും ഉത്തരവാദിയായ പുരുഷ ട്രെയിനിയെയും പരിശീലനത്തില്‍നിന്നും താത്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. അക്കാദമി ഭരണവിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കഴിഞ്ഞ 15-ന് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ അഡീ.ഡി. ജി.പി: പി. വിജയന്‍കഴിഞ്ഞ 24-ന് ഉത്തരവ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കി. ഇരുവര്‍ക്കും എതിരെ വാചകീയ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അന്തിമ തീര്‍പ്പിന്‌ശേഷം മാത്രമേ ഇവരെ വീണ്ടും പരിശീലനത്തിനു അനുവദിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമാകൂ.
പരിശീലനവേളയിലെ അച്ചടക്കകുറവാണ് ഇത്തരമൊരു ഗുരുതരമായ പ്രശ്‌നത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. ആരോപണവിധേയരായവരുടെ പ്രവര്‍ത്തികളെക്കുറിച്ച് പരിശീലകര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നുവെങ്കിലും ‘അതവരുടെ വ്യക്തിപരമായ കാര്യം, നിങ്ങള്‍ ഇടപെടേണ്ട ‘എന്നായിരുന്നു ഒരു ഉന്നത ഉദ്യോഗസ്ഥയുടെ മറുപടി.
ആധുനിക പരിശീലനം എന്ന പേരില്‍ കാര്യമായ നിയന്ത്രണം ഇല്ലാതെ ആയിരുന്നു പരിശീലനം. സിനിമ താരങ്ങളെ കൊണ്ടുവന്നു ആഴ്ചതോറും നടത്തുന്ന ഇന്‍ട്രാക്ഷന്‍ പരിപാടിയും എല്ലാ ഞായറാഴ്ചയും ട്രെയിനികളെ പുറത്തു പോകാന്‍ അനുവദിച്ചതും അച്ചടക്കമില്ലായ്മ എളുപ്പമാക്കി.
പരിശീലകര്‍ക്ക് മാര്‍ക്കിടാന്‍ ട്രെയിനികളോട് നിര്‍ദ്ദേശിച്ചതും വിനയായി. മാര്‍ക്ക് മോശമാകാതിരിക്കാന്‍ പലകാര്യങ്ങളിലും കണ്ണടയ്ക്കാന്‍ പരിശീലകരെ ഇത് നിര്‍ബന്ധിതരാക്കി.
പരിശീലനത്തിനു നേതൃത്വം നല്‍കാന്‍ എ.ഡി.ജി.പി റാങ്കിലുള്ള ഡയറക്ടറും രണ്ടു ഐ.പി.എസ് എസ്.പിമാരും മൂന്നു നോണ്‍ ഐ.പി.എസ് എസ്.പിമാരും നാലു ഡിവൈ. എസ്.പിമാരും ഉണ്ടായിട്ടും എസ്.ഐ ട്രെയിനികളുടെ ചുമതല തൃശൂര്‍ റേഞ്ച് ഡി. ഐ. ജിക്ക് നല്‍കിയിരുന്നു. ഇതുവരെയില്ലാത്ത ഈ നടപടിയില്‍ നേരത്തെതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ പരിശീലനത്തില്‍നിന്നും പുറത്താക്കിയിട്ടുള്ള രണ്ടുപേരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ വീതമുണ്ട്. പോലീസിന് ആധുനിക സൗകര്യങ്ങളോടെ വിദഗ്ധ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ 2004-ലാണ് കേരള പോലീസ് അക്കാദമി തൃശ്ശൂരിലെ രാമവര്‍മപുരത്തു ആരംഭിക്കുന്നത്. 2004 മെയ് 29 നായിരുന്നു ഉദ്ഘാടനം.
അക്കാദമിയിലെ ലോക്കല്‍ എസ്.ഐമാരുടെ എട്ടാമത് ബാച്ചാണ് ഇപ്പോള്‍ പരിശീലനത്തിലുള്ളത്. 31ആം ബാച്ചില്‍തന്നെ 31- ബി എന്നൊരു ബാച്ച്കൂടി ഇവിടെ ഇപ്പോള്‍ പരിശീലനത്തിലുണ്ട്.
ലോക്കല്‍ എസ്. ഐമാരുടെ 24മത് ബാച്ച് മുതലാണ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കുന്നത്. അതുവരെ തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജിലാണ് എസ്.ഐ മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.