തിരുവനന്തപുരം: എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്ന് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ. ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും ആര് മത്സരിച്ചാലും കുഴപ്പമില്ലെന്നും ശശി തരൂർ പറഞ്ഞു. പത്മജയുടെത് വ്യക്തിപരമായ തീരുമാനമാണെന്നും കെ മുരളീധരൻ ഇപ്പോഴും പാര്‍ട്ടിയുടെ കൂടെയുണ്ടല്ലോയെന്ന് തരൂർ കൂട്ടിച്ചേര്‍ത്തു. 15 വർഷമായി ഇവിടെയുള്ളയാണ് താനെന്നും അതുകൊണ്ടാണ് പ്രത്യേക സ്വീകരണമെല്ലാം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം, വെഞ്ഞാറമൂട്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. സിപിഐ നേതാവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രനാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 2009 മുതല്‍ തിരുവനന്തപുരത്തെ സിറ്റിംഗ് എംപിയായ ശശി തരൂരും ചേരുന്നതോടെ ത്രികോണ മത്സരം കടുത്തിരിക്കുയാണ്.