ശ്യാമള്‍ മണ്ഡല്‍ കൊലക്കേസ് പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്ന് സി ബി ഐ കോടതി: ശിക്ഷ നാളെ വിധിക്കും

തിരുവനന്തപുരം:   എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്നു കോടതി. കൊലപാതകം നടന്നു പതിനേഴു വര്‍ഷത്തിനു ശേഷമാണ്, തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി. ശിക്ഷ നാളെ വിധിക്കും. കേസിലെ ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല2005 ഒക്ടോബർ 17ന് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ശ്യാമളിന്റെ മൃതദേഹം കണ്ടെത്തിയത്.ആന്‍ഡമാന്‍ സ്വദേശിയായ ശ്യാമളിനെ പണത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്യാമളിന്റെ കുടുംബ സുഹൃത്താണ് മുഹമ്മദ് അലി. കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയത്.പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും ദുര്‍ഹ ബഹദബൂറും ചേര്‍ന്ന് വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിഐയുടെ കണ്ടെത്തലും ഇതായിരുന്നു.

ശ്യാമളിന്റെ ഫോൺ രേഖകളായിരുന്നു കേസിന്റെ വഴിത്തിരിവായത്. മുഹമ്മദലിയാണ് ഹോസ്റ്റലിൽ നിന്ന് ശ്യാമളിനെ കിഴക്കേക്കോട്ടയിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ നിന്നാണ് ശ്യാമളിനെ ഇരുവരും ചേർന്ന് തട്ടിക്കൊണ്ടു പോയത്. ശേഷം ശ്യാമളിന്റെ ഫോണിൽ നിന്ന് അച്ഛൻ ബസദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ആവശ്യപ്പെട്ടു. പണവുമായി പിതാവ് ചെന്നൈയിൽ അലയുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തിയ വിവരം അറിഞ്ഞത്. ഇതിനു പിന്നാലെ ശ്യാമളിന്റെ ഫോൺ ചെന്നൈയിലെ ഒരു കടയിൽ വിറ്റ ശേഷം ആൻഡമാനിലേക്ക് കടന്ന മുഹമ്മദലിയെ അവിടെ നിന്നുമാണ് പൊലീസ് പിടികൂടിയത്.  
2020 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണ കൊവിഡ് വ്യാപനം കാരണം ഇടയ്ക്ക് വച്ച് മുടങ്ങി. കേസിൽ 56 സാക്ഷികളെയാണ് വിസ്തരിച്ചത്. ചെന്നൈയിലെ കടയിൽ വിറ്റ ശ്യാമളിന്റെ ഫോണാണ് കേസിൽ വഴിത്തിരിവായ തെളിവ്. സിബിഐയ്ക്ക് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്ക്യൂട്ടർ അരുൺ കെ ആന്റണി ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *