20 മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഒപ്പം നടക്കുമെന്നാണറിയുന്നത്. 80 പേരുടെ ജംബോ പട്ടികയില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. പേരുകള്‍ ബംഗളൂരുവില്‍ പ്രഖ്യാപിക്കും
മുന്‍ മന്ത്രിയും കോട്ടയം ചിങ്ങവനം സ്വദേശിയുമായ കെ.ജെ.ജോര്‍ജ്ജ്, കാസര്‍കോട് സ്വദേശികളായ യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ് എന്നിവരും 80 അംഗ പട്ടികയിലുണ്ടെന്നാണ് സൂചന. ഖാദറും മുന്‍ മന്ത്രിയാണ്. സിദ്ധരാമയ്യയും ശിവകുമാറും ഇന്നലെ ഉച്ചയോടെ ഡല്‍ഹിയില്‍ വീണ്ടുമെത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ആദ്യഘട്ട ചര്‍ച്ച നടത്തി.
വൈകുന്നേരം സോണിയയുടെ വസതിയില്‍ രാഹുലിനെയും കണ്ടിട്ടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഖാര്‍ഗെയ്ക്ക് മന്ത്രിമാരുടെ പട്ടിക കൈമാറിയത്.സിദ്ധരാമയ്യയ്ക്കൊപ്പം ഡല്‍ഹിയില്‍ വന്നത് സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരെ സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് ക്ഷണിക്കാനാണെന്ന് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍,? നേതാക്കള്‍ മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച ചര്ച്ചയ്ക്കാണെത്തിയതെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ മകനും എം.എല്‍.എയുമായ പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു.