പാര്‍ട്ടി വേദിയിലും സില്‍വര്‍ ലൈന്‍ ഉന്നയിച്ച് പിണറായി വിജയന്‍

കണ്ണൂര്‍: സില്‍വര്‍ലൈന്‍ വിഷയം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാഗത പ്രസംഗത്തിലാണ് സില്‍വര്‍ലൈന്‍ പാതയെപ്പറ്റി പിണറായി സംസാരിച്ചത്.
കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് 4 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍പാത നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി നേടിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടത്തുന്നുണ്ട്. എന്നാല്‍, വികസന വിരോധികളായ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ടെന്നു സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

‘വികസന പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം ജനങ്ങള്‍ക്കു സര്‍ക്കാര്‍ ഉറപ്പുവരുത്തും. അതാണ് സര്‍ക്കാരിന്റെ നയം.പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കി വീടുകളില്‍ വലിയ പ്രചാരണം നടത്തുന്നുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക നീതിക്കും പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *