കൊല്ലം: ആറ് വയസുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ പിതാവ് റെജി താമസിച്ചിരുന്ന ഫ്ലാറ്റില്‍ പരിശോധന. പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. ഇയാളുടെ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. റെജി ജോലി ചെയ്യുന്ന ആശുപത്രിയിലും പൊലീസ് എത്തി. അതേസമയം, കുട്ടി ആശുപത്രി വിട്ടു. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് പോയത്. തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
കേസില്‍ പുതിയ രേഖചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടത്.തിങ്കളാഴ്ച വൈകിട്ട് സഹോദരനൊപ്പം ട്യൂഷനുപോകവേയായിരുന്നു സ്ത്രീ ഉള്‍പ്പെട്ട സംഘം കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. സഹോദരന് ജോനാഥനെയും മുഖംമൂടി സംഘം കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. ഇരുപത്തിയൊന്ന് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുവച്ച് കണ്ടെത്തുകയായിരുന്നു