ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. തിരുവനന്തപുരം കാരേറ്റുള്ള കുടുംബ വീട്ടിലാണ് പരിശോധന. ഉണ്ണികൃഷ്ണൻ പോറ്റിയെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് വീട്ടിൽ അന്വേഷണ സംഘം എത്തിയത്.