വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്. ആവശ്യമെങ്കില്‍ വേസ്റ്റ് ബിന്നുകള്‍ സിസിടിവി പരിധിയില്‍ ആക്കും.നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്കുന്നു.സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്കി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളില്‍ അലങ്കാര ചെടി വളര്‍ത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്‍ നല്കിയ നിര്‍ദേശങ്ങളില്‍ ഉണ്ട്