സെക്രട്ടേറിയറ്റിനു മുന്നില്‍ ആത്മഹത്യ ശ്രമം.ആത്മഹത്യയ്ക്ക് ശ്രമിച്ചത് മോഷണക്കേസ് പ്രതികള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയ മൂന്ന് പേർ കസ്റ്റഡിയിൽ. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശികളായ 3 യുവാക്കളാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഉടൻ പൊലീസ് സ്ഥലത്തെത്തി ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിക്കുകയായിരുന്നു.ഇന്ന് രാവിലെ 11 മണിയോടെ റോഡില്‍ വാഹന തിരക്കുള്ള സമയത്തായിരുന്നു സംഭവം. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. തീകൊളുത്തും മുന്‍പ് വെള്ളമൊഴിച്ച് പൊലീസ് അത്യാഹിതം ഒഴിവാക്കി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. 

സുല്‍ത്താന്‍ ബത്തേരിയില്‍ ഇവര്‍ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ടാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇവരുമായി വേര്‍പിരിഞ്ഞ പങ്കാളി വധഭീഷണി മുഴക്കുന്നു എന്നതാണ് ഇവരുടെ പരാതി. ഇതിന്റെ തെളിവുകള്‍ അടക്കം പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രാദേശിക പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് പ്രതിഷേധത്തിനായി യുവാക്കള്‍ ഭരണസിരാകേന്ദ്രം തെരഞ്ഞെടുക്കുകയായിരുന്നു.

രണ്ടു മാസം മുന്‍പ് നിലമ്പൂരില്‍ മോഷണം നടത്തിയ കേസിലെ പ്രതികളാണ് ഇവര്‍. മൂന്നുപേരും ഒളിവിലായിരുന്നു. 

 

Leave a Reply

Your email address will not be published. Required fields are marked *