തിരുവനന്തപുരം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത നടപടിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പരാതിക്കാരന്‍ നല്‍കിയ പരാതിയില്‍ പേരുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് സാധാരണമാണ്.
അതു പൊലീസ് ആണെങ്കിലും മാധ്യമപ്രവര്‍ത്തകരാണെങ്കിലും കേസ് എടുക്കുമെന്നും കാനം പറഞ്ഞു. ഒരു പരാതി കൊടുത്താല്‍, അത് രാഷ്ട്രീയപ്രവര്‍ത്തകരാണെങ്കിലും മാധ്യമപ്രവര്‍ത്തകരാണെങ്കിലും െപാലീസ് അന്വേഷിക്കേണ്ടേ. അത്രയല്ലേ ഇവിടെ നടന്നിട്ടുള്ളൂ കാനം പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചിരുന്നു. ഇതില്‍ സിപിഐ നിലപാടു സംന്ധിച്ചുള്ള ചോദ്യത്തിനാണ് കാനത്തിന്റെ പ്രതികരണം