ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയ്ക്ക് പുറപ്പെട്ടു; പകരം ചുമതലആര്‍ക്കും നല്‍കിയില്ല

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് അദ്ദേഹം പോയത്.മിനസോട്ടയിലെ മയോ ക്ലിനിക്കിലെ തുടര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മെയ് പത്തിന് മടങ്ങിയെത്തും.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മന്ത്രിസഭാ യോഗം 27 ന് രാവിലെ ഒന്‍പത് മണിക്ക് ഓണ്‍ലൈനായി ചേരും. മുഖ്യമന്ത്രി യുഎസില്‍ നിന്നും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും.