സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പി എം ശ്രീ വിവാദം യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. പി എം ശ്രീ വിഷയം യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അംഗങ്ങൾ ഉന്നയിക്കുകയാണെങ്കിൽ ചർച്ച ചെയ്യും എന്നാണ് നേതൃത്വം നൽകുന്ന സൂചന.
അതേസമയം പി എം ശ്രീ വിഷയം ഗൗരവ സ്വഭാവം ഉള്ളതാണെന്നും, യോഗത്തിൽ ചർച്ച ആകുമെന്നുമാണ് പോളിറ്റ് ബ്യുറോ അംഗങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. .
പിഎം ശ്രീ വിവാദത്തിൽ സിപിഐയുമായുള്ള തർക്കം പരിഹരിക്കാൻ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും ഇടപെട്ടിരുന്നു. ആ സാഹചര്യത്തിൽ ഇക്കാര്യം പിബിയിൽ ഉയർന്ന് വരാനാണ് സാധ്യത.
ബിഹാർ തെരഞ്ഞെടുപ്പ്, തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്, എസ്ഐആർ തുടങ്ങിയ വിഷയങ്ങളും പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. സ്വർണ്ണ കടത്ത് കേസിലെ അന്വേഷണത്തിന് ശേഷമുള്ള സംഭവ വികാസങ്ങളും പിബിയിൽ ഉയർന്നേക്കും.