ഓട്ടോറിക്ഷകളുടെ ചാര്‍ജ് വര്‍ധവ് തീരുമാനം പിന്നീട്

തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ കുറഞ്ഞ നിരക്ക് പുനഃപരിശോധിക്കും. തൊഴിലാളി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം പുന:പരിശോധിക്കുന്നത്. കുറഞ്ഞ നിരക്കിനുള്ള ദൂരം ഒന്നര കിലോമീറ്ററായി തന്നെ നിലനിര്‍ത്താനാണ് തീരുമാനം. കുറഞ്ഞ നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്താന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു. ഇതോടൊപ്പം കുറഞ്ഞ നിരക്കിനുള്ള ദൂരം ഒന്നരയില്‍ നിന്ന് രണ്ടു കിലോമീറ്ററായി കൂട്ടുകയ്യും ചെയ്തിരുന്നു. തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതിനു പിന്നാലെയാണ് തീരുമാനം നടപ്പാക്കാതെ മാറ്റിയത്. ഓട്ടോറിക്ഷകള്‍ക്കു പുറമേ നാലുചക്ര ഓട്ടോകളുടെ കാര്യത്തിലും കുറഞ്ഞ ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തും. ഇക്കാര്യത്തില്‍ മന്ത്രി ആന്റണി രാജു മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും 

Leave a Reply

Your email address will not be published. Required fields are marked *