തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ പഠന ബോര്‍ഡുകളിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലറായ ഗവര്‍ണറില്‍നിന്ന് എടുത്തുമാറ്റി കൊണ്ടുള്ള ചട്ട ഭേദഗതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചു.ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചില്‍ ഹര്‍ജി നിലനില്‍ക്കെയാണ് ഗവര്‍ണറുടെ അധികാരം പിന്‍വലിച്ചുകൊണ്ട് നിലവിലെ ചട്ടം സര്‍വകലാശാല ഭേദഗതി ചെയ്യാൻ ശ്രമിച്ചത്.സര്‍വകലാശാല നിയമമനുസരിച്ച് ബോര്‍ഡിന്റെ ചെയര്‍മാനെയും അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണറില്‍ മാത്രം നിക്ഷിപ്തമാണ്. ഗവര്‍ണറുടെ അധികാരം മറികടന്ന് 71 പഠന ബോര്‍ഡുകള്‍ സര്‍വകലാശാല നേരിട്ട് പുനസംഘടിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു.