ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ​​ ച​ട്ട ഭേ​ദ​ഗ​തി​ക്ക്‌ ഗ​വ​ര്‍​ണ​ർ അനുമതി നിഷേധി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന ബോ​ര്‍​ഡു​ക​ളി​ലെ അം​ഗ​ങ്ങ​ളെ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ചാ​ന്‍​സ​ല​റാ​യ ഗ​വ​ര്‍​ണ​റി​ല്‍​നി​ന്ന് എ​ടു​ത്തു​മാ​റ്റി കൊ​ണ്ടു​ള്ള ച​ട്ട ഭേ​ദ​ഗ​തി​ക്ക്‌ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മുഹമ്മദ്​ ഖാ​ന്‍ അ​നു​മ​തി നിഷേധി​ച്ചു.ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കെ​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​ധി​കാ​രം പി​ന്‍​വ​ലി​ച്ചു​കൊ​ണ്ട് നി​ല​വി​ലെ ച​ട്ടം സ​ര്‍​വ​ക​ലാ​ശാ​ല ഭേ​ദ​ഗ​തി ചെ​യ്യാൻ ശ്രമിച്ചത്.സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ​മ​നു​സ​രി​ച്ച്‌ ബോ​ര്‍​ഡി​ന്‍റെ ചെ​യ​ര്‍​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും നാ​മ​നി​ര്‍​ദേ​ശം ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ഗ​വ​ര്‍​ണ​റി​ല്‍ മാ​ത്രം നി​ക്ഷി​പ്ത​മാ​ണ്. ഗ​വ​ര്‍​ണ​റു​ടെ അ​ധി​കാ​രം മ​റി​ക​ട​ന്ന് 71 പ​ഠ​ന ബോ​ര്‍​ഡു​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല നേ​രി​ട്ട് പു​ന​സം​ഘ​ടി​പ്പി​ച്ച ന​ട​പ​ടി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *