തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണെന്ന് പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്നും പൊതുപണം പാഴാക്കിയാണ് യാത്രയെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് അവിടത്തെ പുകയില ഉത്പാദനത്തിലാണ്. ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശിച്ചു. എല്ലാ മേഖലകളിലും ഭയമാണ് വ്യാപിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലും ഗവര്‍ണര്‍ പ്രതികരണം അറിയിച്ചു.
കേരളത്തില്‍ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നും സര്‍വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ വരെ തട്ടിപ്പ് നടക്കുന്നെങ്കില്‍ ഇതൊക്കെയെന്തെന്നും ഗവര്‍ണര്‍ ചോദിച്ചു.’കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമങ്ങള്‍ തകര്‍ന്നു. ഇപ്പോള്‍ ഭരണഘടനാ പ്രതിസന്ധിയില്‍ ആണ്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവിവച്ച് കളിക്കുകയാണ് സര്‍ക്കാര്‍. മനസ് മടുത്താണ് കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേയ്ക്ക് പോകുന്നത് അദ്ദേഹം പറഞ്ഞു