ടെറസില്‍ നിന് കാല്‍ വഴുതി വീണ പ്രധാനാധ്യാപിക മരിച്ചു 

ഇരിട്ടി: വീട് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു.തില്ലങ്കേരി വാണി വിലാസം എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ. ജയലക്ഷ്മി (55)യാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം.

തിങ്കളാഴ്ച ഉച്ചയോടെ വീടിന്റെ മുകള്‍ഭാഗം വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്നും കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിട്ട. ജില്ലാ ലേബര്‍ ഓഫിസര്‍ ആയിരുന്ന മീത്തലെ പുന്നാടിലെ പരേതനായ പി.കെ. കുഞ്ഞികൃഷ്ണന്‍ നമ്ബ്യാരുടെയും കെ.കെ. അമ്മാളു അമ്മയുടെയും മകളാണ്.

ഭര്‍ത്താവ്: സി.ജയചന്ദ്രന്‍ (എഞ്ചി. ഏഴിമല നാവിക അക്കാദമി ). മക്കള്‍: സുപ്രിയ (അസി. പ്രൊഫസര്‍, ദുബൈ), ജിതിന്‍ (സീമെന്‍സ് ഐ ടി കമ്ബനി, ബംഗളൂരു). മരുമക്കള്‍: കൃഷ്ണദാസ് (പ്രൊഫ. ദുബൈ), മിഥുന (അസി.മാനേജര്‍ സൗത്ത് ഇന്ത്യന്‍ബാങ്ക്, എറണാകുളം). സഹോദരങ്ങള്‍: കെ.കെ. ജയകൃഷ്ണന്‍ (റിട്ട. അധ്യപകന്‍ മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), കെ.കെ. ചിന്താമണി ( പ്രധാനാധ്യാപിക മാടത്തില്‍ എല്‍ പി സ്‌കൂള്‍), കെ.കെ. ജയന്തി, കെ.കെ. സജിത്ത് കുമാര്‍ (ലിങ്ക് വെല്‍സ് സര്‍വീസ് ).

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിലെത്തിച്ച്‌ പൊതുദര്‍ശനത്തിനു ശേഷം തറവാട്ടു വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *