കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചതിന് പിന്നാലെ പ്രതികരണവുമായി കണ്ണൂര്‍ സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്. കോടതി ഉത്തരവ് പ്രകാരം മുന്നോട്ട് പോകുമെന്നും വി സി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിപ്രകാരം മുന്നോട്ട് പോകും. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി എന്നറിഞ്ഞു. വിധി വായിച്ചിട്ട് ഇതിനെപറ്റി കൂടുതല്‍ സംസാരിക്കാം. ഐക്യുഎസി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ കോടതി പറഞ്ഞിരുന്നു. അത് ഞങ്ങള്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിധിയില്‍ നിയമനം റദ്ദാക്കിയിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അതുമായി മുന്നോട്ട് പോകും. റാങ്ക് ലിസ്റ്റ് പ്രകാരം ഇപ്പോഴും അവര്‍ക്ക് തന്നെയാണ് ഒന്നാം റാങ്ക്. ബാക്കി കോടതി വിധി പരിശോധിച്ച ശേഷം തീരുമാനിക്കാം.ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു.