കേസ് ഒത്തുതീര്‍പ്പായെന്നും എഫ് ഐ ആര് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടന്റെ അഭിഭാഷകന് സൈബി ജോസ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.പ്രതിഭാഗം അഭിഭാഷകന്റെ വാദം വ്യാജമാണെന്നും ഒത്തുതീര്പ്പായില്ലെന്നും അറിയിച്ച് യുവതി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഉണ്ണി മുകുന്ദനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
പരാതിക്കാരി ഒത്തുതീര്‍പ്പിലെത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതി നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് സിംഗിള്‍ ബെഞ്ച് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരു തിരക്കഥയുമായി സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം, യുവതി പറയുന്നത് പച്ചക്കള്ളമാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഉണ്ണി മുകുന്ദനും യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.