പദ്ധതിയെ അല്ല അതിന് പിന്നിലെ അഴിമതിയെ ആണ് വിമര്‍ശിച്ചത്. ടെണ്ടര്‍ എക്‌സസ് 50 % കൊടിയ അഴിമതിയാണ്. ഭെല്ലിന് കരാര്‍ കൊടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത് . പണി കിട്ടിയതും ഉപകരാറുകളും എസ്ആര്‍ഐടി ക്കാണ്. ഐഎസ്പി ടെണ്ടര്‍ കറക്ക് കമ്പനിയുടെ പുറത്ത് കിട്ടിയപ്പോള്‍ അത് റദ്ദാക്കി.
എസ്ആര്‍ഐടിയുടെ സോഫ്‌ട്വെയര്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് മാത്രമെ ഇപ്പോ ടെണ്ടറില്‍ പങ്കെടുക്കാന്‍ കഴിയു. ജനങ്ങളെ വെല്ലുവിളിച്ചാണ് അഴിമതി നടത്തുന്നത്. 50 ശതമാനം കേബിളുകള്‍ ലീസ് ഔട്ട് ചെയ്യാം എന്നാണ് വ്യവസ്ഥ. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത കേബിളിന് ഗുണനിലവാരം ഉണ്ടെന്ന് എങ്ങനെയാണ് മുഖ്യമന്ത്രി അളന്നത്. പൊതുമരാമത്ത് മന്ത്രി മറ്റ് മന്ത്രിമാരെ വിമര്‍ശിക്കുന്നു. ഭീഷണിപ്പെടുത്തുന്നു.മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത് മറ്റ് കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.