തിരുവനന്തപുരം : തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സി.പി.എമ്മിൽ ചേർന്നിരുന്നു.
പെരിങ്ങമ്മല പഞ്ചായത്തിലാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്.
ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയിലടക്കം പാർട്ടിക്കുള്ളിൽ ജില്ലയിൽ വലിയ തർക്കം നിലനിന്നിരുന്നു..വി.ഡി. സതീശന്റെ നോമിനിയായണ് പാലോട് രവി ഡി.സി.സി അദ്ധ്യക്ഷ പദവിയിൽ എത്തിയത്. പുനഃസംഘടനയിൽ പാലോട് രവിയുടെ ഏകപക്ഷീയമായ നിലപാടിൽ മറുവിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിന് നൽകിയെന്നും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പറഞ്ഞു.