തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് വിരാമമിട്ട് ഇന്ന് വിജയദശമി. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിക്കുന്ന വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് ആയിരക്കണക്കിന് കുരുന്നുകൾ. സാംസ്കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്.
സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്. സരസ്വതീ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ അക്ഷരം കുറിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലായിടങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.