പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും

പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിര്‍മാണം
കാര്യക്ഷമം അല്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനം. പാലിയേക്കരയില്‍ ടോള്‍ പിരിവ് നിലച്ചിട്ട് രണ്ട് മാസം പൂര്‍ത്തിയായി. ഇന്ന് വിലക്ക് നീക്കുമെന്ന് ദേശീയപാതയില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടു.

മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും അപകടങ്ങള്‍ പതിവാണെന്നുമായിരുന്നു ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ എന്‍എച്ച്‌ഐ പ്രതിരോധിച്ച എങ്കിലും ഫലം കണ്ടില്ല. കരാറുകാരുടെ കണ്ണിലൂടെ മാത്രം വിഷയത്തെ കാണരുതെന്ന് കോടതിയുടെ മുന്നറിയിപ്പ്.

അഞ്ച് കിലോമീറ്റര്‍ ഉള്ള ദുരിത യാത്ര പരിഹരിക്കാന്‍ എന്തുകൊണ്ടാണ് കേന്ദ്രം ഇടപെടാത്തത് എന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സര്‍വീസ് റോഡില്‍ അടക്കം മണ്ണിടിയുന്നതാണ് നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി.