വര്‍ക്കലയില്‍ അമ്മയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ അമ്മയെയും മകളെയും ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്എസ് നിവാസില്‍ ശരണ്യ (22), മകള്‍ നക്ഷത്ര(രണ്ടര) എന്നിവരാണ് മരണപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ശരണ്യയുടെ ഭര്‍ത്താവ് ബസ് ഡ്രൈവറായ സുജിത്തിനെ(33)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുഞ്ഞിനെ കൊന്ന് ശരണ്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം ഭര്‍ത്താവില്‍നിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നുവെന്ന തരത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സുജിത് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നതും ശരണ്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.അഞ്ചു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.