എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് ചുമതലയേല്‍ക്കും

കൊല്ലം: എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് ചുമതലയേല്‍ക്കും. ട്രസ്റ്റ് ആസ്ഥാനമായ കൊല്ലത്ത് രാവിലെയാണ് സ്ഥാനമേല്‍ക്കുന്നത്. മറ്റ് ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനമേല്‍ക്കും. തുടര്‍ച്ചയായി പത്താം തവണയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്.

ട്രസ്റ്റിന്റെ ചരിത്രത്തില്‍ കൂടുതല്‍ കാലം സെക്രട്ടറി സ്ഥാനത്തിരുന്നയാള്‍ വെള്ളാപ്പള്ളിയാണ്. ഇത്തവണത്തെ വിജയത്തോടെ എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനത്തെത്തിയിട്ട് 28 വര്‍ഷം പൂര്‍ത്തിയാകും.1996-ലാണ് വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റിലേക്ക് ആദ്യമായി മത്സരിക്കുന്നത്. ശക്തമായ മത്സരം തുടക്കത്തില്‍ മാത്രമാണുണ്ടായിരുന്നത്. പിന്നീടൊരു തിരഞ്ഞെടുപ്പിലും കാര്യമായ മത്സരം നടന്നില്ല. ഇത്തവണയും മത്സരം പേരിനു മാത്രമായിരുന്നു. ട്രസ്റ്റ് സെക്രട്ടറിയായ ശേഷമാണ് എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസ്ഥാനത്ത് എത്തിയത്. രണ്ടര പതിറ്റാണ്ടിലേറെയായി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തും വെള്ളാപ്പള്ളിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *