പെരിയ ഇരട്ട കൊലക്കേസിലെ വിധി സി പി എമ്മിന് രാഷ്ട്രിയ തിരിച്ചടി. സി പി എമ്മിൻ്റെ മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം സിപിഎമ്മും ആയി ബന്ധമുള്ള 14 പേരാണ് ശിക്ഷിക്കപ്പെട്ടത്. പെരിയ കേസിലെ കൊലക്കേസ് പ്രതികൾക്ക് വേണ്ടി സർക്കാർ ഡൽഹിയിൽ നിന്നും മുതിർന്ന അഭിഭാഷകരെയാണ് രംഗത്തിറക്കിയത്.
സി.ബി. ഐ അന്വേഷണം തടയാൻ ഹൈക്കോടതിയിൽ സർക്കാർ ഇറക്കിയ അഭിഭാഷകർ പരാജയപ്പെട്ടു. 90 ലക്ഷം രൂപയാണ് ഖജനാവിൽ നിന്ന് ഹൈക്കോടതിയിൽ എത്തിയ അഭിഭാഷകർക്ക് നൽകിയത്. 30.9. 19 നാണ് കേസ് സി.ബി.ഐ ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി ഉണ്ടായത്.
പെരിയ ഇരട്ട കൊലക്കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ച ഹൈക്കോടതി വിധിയെ പറ്റി നിയമസഭയിലും മുഖ്യമന്ത്രിയോട് ചോദ്യം ഉയർന്നിരുന്നു. 28.10. 19 ലാണ് ഇതു സംബന്ധിച്ച് വി.ടി. ബൽറാം, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.തോമസ്, സണ്ണി ജോസഫ് എന്നിവർ ചോദ്യം ഉന്നയിച്ചത്. അന്ന് അതിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. വർഷം 5 കഴിഞ്ഞിട്ടും മുഖ്യമന്ത്രി പെരിയ ഇരട്ട കൊലക്കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകിയിട്ടില്ലെന്ന് നിയമസഭ രേഖകൾ വ്യക്തമാക്കുന്നു . 28.10. 19 ലെ നിയമസഭ ചോദ്യം ഇങ്ങനെ: പെരിയ ഇരട്ടക്കൊലക്കേസ്
ശ്രീ.വി.ടി.ബല്‍റാം
,, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,, പി.ടി. തോമസ്
,, സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
- (എ) പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ച ഹെെക്കോടതി, സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
- (ബി) സംസ്ഥാന പോലീസ് മുന്‍വിധിയോടെയാണ് അന്വേഷണം നടത്തിയിരിക്കുന്നതെന്നും പ്രോസിക്യൂഷന് വസ്തുതകള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കോടതിയുടെ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
- (സി) പ്രസ്തുത ഇരട്ടക്കൊലക്കേസില്‍ ക്രെെംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹെെക്കോടതി റദ്ദാക്കിയ അപൂര്‍വ്വ സാഹചര്യമുണ്ടായിട്ടുണ്ടോ; ഇതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുമോ?