പീഡനകേസില്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ വിജയ് ബാബു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും.

നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമിക്കുന്നു. ഇന്ന് തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചേക്കും. പരാതി വ്യാജമാണെന്നും എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നുമാണ് വിജയ് ബാബുവിന്റെ അവകാശപ്പെടുന്നത്. ഫെയ്‌സ്ബുക്ക് ലൈവില്‍ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
ഇതിനെതിരെ ഗുരുതര വിമര്‍ശനം ഉയര്‍ന്നതോടെ ഇന്നലെ വീഡിയോ പിന്‍വലിച്ചിരുന്നു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നുമാണ് വിജയ് ബാബു പറഞ്ഞിരുന്നത്. നടിയുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ വരുന്ന കേസ് നേരിടുമെന്നും പറഞ്ഞായിരുന്നു അദ്ദേഹം വീഡിയോ ചെയ്തത്.