സര്‍വകലാശാലകളില്‍ കേന്ദ്രം കാവിവത്കരണം നടത്തുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് ചുവപ്പ്വത്കരണം നടത്തുകയാണ്. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് വികലമായ ധാരണ ഉണ്ടാക്കാന്‍ മാത്രമാണ് എസ്എഫ്‌ഐക്ക് കഴിഞ്ഞതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിഎം സുധീരന്‍ വിമര്‍ശിച്ചു. കോഴിക്കോട് കെഎസ്യുവിന്റെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എഫ്‌ഐ നടത്തിയ വികലമായ ഇടപെടലിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാട്ടാക്കട കോളജില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് തന്നെ നാണക്കേടായി ഈ നടപടി മാറി. കാട്ടാക്കട കോളേജിലെ സംഭവം മൂടി വെയ്ക്കാന്‍ മാത്രമാണ് സ സംഘടനയും സര്‍ക്കാരും ശ്രമിച്ചത്. എന്നും വിദ്യാര്‍ഥികള്‍ക്ക് ഒപ്പം നിന്നത് കെഎസ്യു മാത്രമാണ്. കെഎസ്യു സംഘടന സംവിധാനം പഴയ രീതിയിലേക്ക് തിരിച്ച് പോകണം. മുകളില്‍ നിന്ന് ഒരു ഇടപെടലും ഉണ്ടാകണം. സ്വതന്ത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനം ആയി നിലനിര്‍ത്തണം. നേതൃത്വത്തെ വിദ്യാര്‍ത്ഥികള്‍ തന്നെ തെരഞ്ഞടുക്കുന്ന രീതി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പക്ഷേ സര്‍ക്കാര്‍ അത് ചെയ്യില്ല. ലഹരിയുടെ ഏറ്റവും വലിയ വില്‍പനക്കാര്‍ സര്‍ക്കാര്‍ തന്നെയാണ്. എല്ലായിടത്തും മദ്യം എത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മദ്യത്തെ കുറിച്ച് സര്ക്കാര് ഒരിക്കലും ചര്‍ച്ച ചെയ്യില്ല. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന് എതിരെ കോടതിയും നിലപാട് എടുക്കുന്നില്ല. താന്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ജനങ്ങളുടെ രക്ഷക്ക് ഇടപെടേണ്ട ഭരണകൂടവും ജുഡീഷ്യറിയും അത് ചെയ്യുന്നില്ല. ഭരണ കര്‍ത്താക്കള്‍ തെറ്റ് ചെയ്യുമ്പോള്‍ ഇടപെടേണ്ടത് ജുഡീഷ്യറിയാണെന്നും അദ്ദേഹം പറഞ്ഞു.