തിരുവനന്തപുരം: ഏപ്രിലിലെ വേതനം നല്‍കാത്തതിനെ തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍. ഈ മാസത്തെ റേഷന്റെയും അടുത്ത മാസത്തെ അഡ്വാന്‍സ് റേഷന്‍ സാധനങ്ങളുടേയും വില മുന്‍കൂര്‍ അടയ്ക്കാനായില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. പണം അടക്കുന്നതില്‍ ഇളവുകള്‍ നല്‍കിയതിനാലാണ് സ്റ്റോക്ക് എത്തിയത്,
സെയില്‍സ്മാന്മാരുടെ കൂലിയും, കടവാടകയും മുടങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. കൂടിശ്ശികയായി ലഭിക്കാനുള്ള വേതനത്തില്‍ നിന്ന് റേഷന്‍ സാധനങ്ങളുടെ വില കുറച്ച ശേഷമുള്ള വേതനം വിതരണം ചെയ്യണമെന്ന് ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.വിതരണം കഴിഞ്ഞ് അഞ്ചു പ്രവൃത്തി ദിവസങ്ങള്‍ക്കകം വേതനം നല്‍കണമെന്നാണ് ഭക്ഷ്യ പൊതുവിതരണ കമ്മിഷണറുടെ ഉത്തരവ് .